എം.ജി.എം.കണ്ണൂർ ജില്ലാ സമ്മേളനം, 31 ന് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 27 October 2021

എം.ജി.എം.കണ്ണൂർ ജില്ലാ സമ്മേളനം, 31 ന് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും.
കണ്ണൂർ: "സ്ത്രീധനം തടയുക; സ്ത്രീത്വത്തെ ആദരിക്കുക" എന്ന പ്രമേയത്തിൽ,മുസ്‌ലിം ഗേൾസ് ആൻ്റ് വിമൻസ് മൂവ്മെൻ്റ് (എം.ജി.എം) സംസ്ഥാന കമ്മിറ്റി
പ്രഖ്യാപിച്ച ദ്വൈമാസ കാംപെയ്ൻ്റെ ഭാഗമായി ജില്ലയിലെ  മുഴുവൻ എം.ജി.എം, ശാഖാ - മണ്ഡലം തലങ്ങളിലും    സമ്മേളനങ്ങൾ നടക്കുകയുണ്ടായി. കാംപെയ്ൻ്റെ ജില്ലയിലെ സമാപനമായി 
സംഘടിപ്പിക്കുന്ന എം.ജി.എം. ജില്ലാ സമ്മേളനം  ഒക്ടോബർ 31
ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും.


കെ.എൻ.എം. സംസ്ഥാന സെക്രട്ടറി ഡോ: സുൾഫിക്കർ അലി, എം.ജി.എം. സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട്, സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ:
ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി ജംഷീർ ഫാറൂഖി, എം.എസ്.എം. സംസ്ഥാന പ്രസിഡണ്ട് ശാഹിദ് മുസ്‌ലിം ഫാറൂഖി, കെ.എൻ.എം. ജില്ലാ പ്രസിഡണ്ട് പി.കെ.ഇബ്രാഹിം ഹാജി, സെക്രട്ടറി എ.എ. ബഷീർ, ഓർഗനൈസിംഗ്‌ സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കക്കണ്ടി
തുടങ്ങിയവർ പ്രസംഗിക്കും.
ചുങ്കത്തറ നജാത്തുൽ അനാം അറബിക് കോളേജ് പ്രിൻസിപ്പാൾ
അലി ശാക്കിർ മുണ്ടേരി പ്രമേയ വിശദീകരണം നടത്തും. എം.ജി.എം. ജില്ലാ പ്രസിഡണ്ട് കെ.പി.ഷരീഫ ടീച്ചർ അധ്യക്ഷത വഹിക്കും. സെക്രട്ടറി ഷഹനാസ റഷീദ് സ്വാഗതവും, ജോ: സെക്രട്ടറി ഷഹനാസ് മുനീർ നന്ദിയും പറയും. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog