സിനിമാ തിയേറ്ററുകള്‍ 25ന് തന്നെ തുറക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 22 October 2021

സിനിമാ തിയേറ്ററുകള്‍ 25ന് തന്നെ തുറക്കുംതിരുവനന്തപുരം | സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വിനോദ നികുതിയില്‍ ഇളവ്, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെ എസ് ഇ ബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി സംഘടനകള്‍ വ്യക്തമാക്കി.

തിയേറ്റര്‍ ജീവനക്കാരും സിനിമ കാണാനെത്തുന്നവരും രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരാകണമെന്ന നിബന്ധന സര്‍ക്കാര്‍ മുന്നോട്ട വച്ചിട്ടുണ്ട്. സാധാരണത്തേതില്‍ പകുതി സീറ്റുകള്‍ മാത്രമേ തിയേറ്ററില്‍ ഉണ്ടായിരിക്കാന്‍ പാടുള്ളൂവെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog