2500 കിലോയിലധികം കൂൾ , ഹൻസ് പിടികൂടി, ഉളിയിൽ സ്വദേശി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 8 October 2021

2500 കിലോയിലധികം കൂൾ , ഹൻസ് പിടികൂടി, ഉളിയിൽ സ്വദേശി അറസ്റ്റിൽ

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി സി ആനന്ദകുമാറിൻ്റെ നേതൃത്വത്തിലാണ് വാഹനവും ,പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച ഗോഡൗണും പരിശോധിച്ചതിൽ 2500 കിലോയിലധികം പുകയില ഉത്പന്നങ്ങൾ പിടികൂടിയത് .കണ്ണൂർ നഗരമദ്ധ്യ ത്തിലെ കാൾടെക്സിന് സമീപമുള്ള മാളിന് പുറക് വശത്തുള്ള വാടക വീട് കേന്ദ്രീകരിച്ചുള്ള ഗോഡൗണിൽ നിന്നും KL 78 3410 വാഗണർ കാറിൽ വച്ച് പുകയില ഉത്പന്നങ്ങളുമായി മട്ടന്നൂർ ഉളിയിൽ സ്വദേശി പാറമ്മൽ സ്വദേശി അബ്ദുൾ റഷീദ് (48) നെ പിടികൂടിയതിന് ശേഷം നടത്തിയ തുടർ പരിശോധനയിലാണ് വൻ പുകയില ശേഖരം പിടിച്ചെടുത്തത് . ചെറുവത്തൂർ സ്വദേശി പടിഞ്ഞാറെ വീട്ടിൽ വിജയൻ ( 64 ) എന്നയാൾ വീട് വാടകക്കെടുത്ത് വർഷങ്ങളായി വൻതോതിൽ കണ്ണൂർ ജില്ലയിലെ ചെറുകിട പുകയില കച്ചവടക്കാർക്ക് പുകയില ഉത്പന്നങ്ങളായ ഹൻസ് , കൂൾലിപ് ,മധു എന്നിവ വിൽപ്പന നടത്തുന്നത് . ഇയാൾക്കെതിരെ മുൻപും എക്സൈസും പോലീസും കോട്പ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജോർജ് ഫെർണാണ്ടസ് , എം കെ സന്തോഷ് , എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സീനിയർ ഗ്രേഡ് ഡ്രൈവർ കെ ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് 15 ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത് .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog