ഇതല്ല ഇതിനപ്പുറം കൂടും കാളവണ്ടി സമരം നടത്തിയ ടീമിനെതിരെ മിണ്ടാൻ മാത്രം ചങ്കുറപ്പുള്ള പാർട്ടി ഇല്ലടെ ❓️ പതിവ് തെറ്റിക്കാതെ ഇന്ധനവില; ഇന്ന് വീണ്ടും വര്‍ദ്ധിച്ചു, സംസ്ഥാനത്ത് പെട്രോള്‍ വില 110 ലേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കേരളം: തുടര്‍ച്ചയായി വീണ്ടും രാജ്യത്ത് ഇന്ധനവില വര്‍ദ്ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 7.73 രൂപയും പെട്രോളിന് 6.50 രൂപയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇന്ന് എട്ടാം തവണയാണ് ഇന്ധനവില ഉയരുന്നത്. പുതിയ വില പുറത്തുവന്നതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 101.32 പൈസയായി. പെട്രോളിന് 107.55 പൈസയുമായി. തിരുവനന്തപുരത്ത് ഡീസലിന് 103.15 രൂപയും പെട്രോളിന് 109.51 രൂപയുമാണ് ഇന്നത്തെ ഇന്ധന വില. കോഴിക്കോട് ഡീസലിന് 101.46 രൂപയും പെട്രോളിന് 107.69 രൂപയുമാണ് പുതുക്കിയ വില. ഇന്ധനവില വര്‍ദ്ധനവ് ഈ രീതിയില്‍ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് പെട്രോള്‍ വില 110ലേക്ക് അടുക്കാന്‍ അത്ര സമയമൊന്നും വേണ്ടിവരില്ല. പ്രതിഷേധങ്ങള്‍ക്ക് പുല്ലവില കല്‍പ്പിച്ചുകൊണ്ടാണ് രാജ്യത്ത് ഇന്ധനവില കുതിക്കുന്നത്. കൊവിഡ് അടുക്കമുള്ള ദുരിതത്തില്‍ സാധാരണക്കാര്‍ പൊറുതിമുട്ടുമ്പോള്‍ ഇന്ധനവില വര്‍ദ്ധവനവ് കൂടി നല്‍കി പൊറുതിമുട്ടിക്കുകയാണ് അധികൃതര്‍

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha