കേളകത്ത് യുവാവ് തൂങ്ങി മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 25 September 2021

കേളകത്ത് യുവാവ് തൂങ്ങി മരിച്ചു

വായ്പയ്ക്ക് വഴിയടഞ്ഞു;സംരഭം തുടങ്ങാൻ നിർമ്മിച്ച ഷെഡിൽ യുവാവ് ജീവനൊടുക്കി

 

കേളകം :വായ്പയ്ക്ക് വഴിയടഞ്ഞു;സംരഭം തുടങ്ങാൻ നിർമ്മിച്ച ഷെഡിൽ യുവാവ് ജീവനൊടുക്കി. പൂവത്തിൻചോലയിലെ പൂതവേലിൽ അഭിനന്ദ് നാഥ്
ആത്മഹത്യ ചെയ്തത്. യുവാവിൻ്റെ മരണം ബാങ്ക് ലോൺ നിരസിച്ചതു മൂലമെന്ന് സൂചന . അഭിനന്ദ് ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിച്ച് അതിൻ്റെ പ്രാരംഭ നടപടികളും ആരംഭിച്ചിരുന്നു. ഷെഡ് നിർമ്മാണവും പൂർത്തിയാക്കിയിരുന്നു . കേളകത്തെ ഒരു ദേശസാൽകൃത ബാങ്കിൽ ഇതിനായി ലോണിന് അപേക്ഷിച്ചിരുന്നു. സംരംഭം തുടങ്ങാനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചിരുന്നു. വായ്പ കിട്ടില്ലെന്നറിഞ്ഞ അഭിനന്ദ് വിഷമം സുഹൃക്കളോട് പങ്കുവെച്ചിരുന്നു . ഇതിൻ്റെ വിഷമമാകാം ആത്മഹത്യക്ക് പ്രേരണയായത് എന്ന് നാട്ടുകാരും പറയുന്നു . സംരംഭം ആരംഭിക്കാൻ അഭിനന്ദ് നാഥ് പൂർത്തിയാക്കിയ ഷെഡിലാണ് അത്മഹത്യ ചെയ്തത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog