ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 24 September 2021

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.ഹ്യദയഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം.


നാല് പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ മുസ്ലിംലീഗിന്റെ അമരക്കാരനാണ് അദ്ദേഹം. ഒ.കെ മുഹമ്മദ് കുഞ്ഞി, ഇ. അഹമ്മദ്, സി.പി ചെറിയ മമ്മുക്കേയി, സി.പി മഹ്മൂദ് ഹാജി, എന്‍.എ മമ്മു ഹാജി തുടങ്ങിയ പഴയകാല നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച മൗലവി കണ്ണൂരിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്. പ്രവര്‍ത്തകരുമായി മികച്ച രീതിയില്‍ ആത്മബന്ധം പുലര്‍ത്തുകയും സംശുദ്ധ പൊതുപ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കുകയും ചെയ്ത നേതാവായിരുന്നു അബ്ദുല്‍ഖാദര്‍ മൗലവി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog