വിരലടയാളം ഉപയോഗിച്ച് പ്രതികളെ കണ്ടെത്തല്‍: കേരളം ഒന്നാമത് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 20 September 2021

വിരലടയാളം ഉപയോഗിച്ച് പ്രതികളെ കണ്ടെത്തല്‍: കേരളം ഒന്നാമത്
രാജ്യത്ത് വിരലടയാളങ്ങൾ ഉപയോഗിച്ചു കുറ്റകൃത്യങ്ങളിലെ പ്രതികളെ തിരിച്ചറിഞ്ഞതിൽ കേരളം ഒന്നാമത്. നാഷനൽ ഫിംഗർപ്രിന്റ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് പ്രകാരം 2020ൽ 657 കേസുകളിലാണ് പ്രതികളെ തിരിച്ചറിയാൻ സംസ്ഥാന വിരലടയാള ബ്യൂറോ പൊലീസിനു സഹായമായത്. കർണാടകയും ആന്ധ്ര പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ്, എറണാകുളത്ത് ഐഎൻ‍എസ് വിക്രാന്തിലെ മോഷണം, അങ്കമാലിയിൽ മോഷണശ്രമത്തിനിടയിൽ കടയ്ക്കുള്ളിൽ ഷോക്കേറ്റു പ്രതി മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണത്തിൽ വിരലടയാള വിദഗ്ധരുടെ മികവു പ്രത്യേകമായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിയെന്നു സംശയിക്കാവുന്നവരുടെ വിരലടയാളങ്ങൾ ശേഖരിച്ച് തയാറാക്കിയതിൽ 9397 പ്രിന്റുമായി ആന്ധ്ര പ്രദേശാണ് മുന്നിൽ. 8807 പ്രിന്റുമായി കേരളം രണ്ടാമതും. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കീഴിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിരലടയാളങ്ങൾ ഏകോപിപ്പിക്കുന്ന നാഷണൽ ഓട്ടമേറ്റഡ് ഫിംഗർ പ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം കേരളത്തിൽ കൊച്ചി സിറ്റി പരിധിയിൽ മാത്രമേ പ്രവർത്തന സജ്ജമായിട്ടുള്ളൂ. മറ്റു ജില്ലകളിലെക്കും പ്രവർത്തനം ഏർപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog