മാനേജ്‌മെന്റ് തര്‍ക്കം; പ്ലസ് വണ്‍ പ്രവേശനത്തിന് ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കുറിയും മാനേജ്‌മെന്റ് ക്വാട്ട ഇല്ല - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 8 September 2021

മാനേജ്‌മെന്റ് തര്‍ക്കം; പ്ലസ് വണ്‍ പ്രവേശനത്തിന് ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കുറിയും മാനേജ്‌മെന്റ് ക്വാട്ട ഇല്ല

"

ഇരിട്ടി:ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും മാനേജ്‌മെന്റ് ക്വാട്ട ഉണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഭരണനിര്‍വ്വഹണം കൈയ്യാളുന്ന ഇരിട്ടി സ്‌കൂള്‍ സൊസൈറ്റി അംഗങ്ങള്‍ തമ്മിലുള്ള നിയമതര്‍ക്കം തീര്‍പ്പാകാതെ തുടരുന്നതിനാലാണ് ഈ സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനത്തിലെ മാനേജ്‌മെന്റ് ക്വാട്ട പ്രകാരമുള്ള മുഴുവന്‍ സീറ്റും പൊതു മെറിറ്റ് അടിസ്ഥാനത്തില്‍ ഏകജാലക സംവിധാനത്തിലൂടെ നല്‍കാന്‍ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.

സമാനസ്വഭാവമുള്ള ജില്ലയിലെ മറ്റ് ഏഴ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മാനേജ്‌മെന്റ് ക്വാട്ട പ്രകാരമുള്ള സീറ്റുകള്‍ പൊതുമെറിറ്റില്‍ ഏക ജാലകത്തിലൂടെ നല്‍കാനും പൊതുവിദ്യാഭ്യാസ  ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട് .തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷവും പ്ലസ് വണ്‍ പ്രവേശനത്തിന് മുഴുവന്‍ സീറ്റിലും പൊതു മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തിയിരുന്നത്."

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog