ലേഡീസ് ഹോസ്റ്റലിനു പിറകിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും : സെക്സ് അബ്യൂസ് അല്ലെന്ന് പ്രിൻസിപ്പൽ ; പ്രതിഷേധം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 21 September 2021

ലേഡീസ് ഹോസ്റ്റലിനു പിറകിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും : സെക്സ് അബ്യൂസ് അല്ലെന്ന് പ്രിൻസിപ്പൽ ; പ്രതിഷേധംതിരുവനന്തപുരം: മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിനു പിറകിൽ നഗ്നതാ പ്രദർശനവും സ്വയം ഭോഗവും നടത്തിയ യുവാക്കൾക്കെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന വിമർശനം ശക്തമാകുന്നു.

കഴിഞ്ഞ സെപ്റ്റംബർ 14 ന് രാത്രി ന്യൂ പിജി ലേഡീസ് ഹോസ്റ്റലിന്റെ പിറകിൽ വന്ന് നിന്ന് ഒരാൾ സ്വയംഭോഗം ചെയ്യുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത് വിദ്യാർത്ഥികൾ കണ്ടുപിടിക്കുകയും, ഹൗസ്കീപ്പറിനെ അറിയിക്കുകയും, പ്രതിയെ പിടികൂടാനാവാതെ പോവുകയും ചെയ്തു. തുടർന്ന് ഹോസ്റ്റൽ വാർഡനും, പ്രിൻസിപ്പാളിനും പരാതി നൽകുകയായിരുന്നു.

ഈ സംഭവത്തിന് പിറകെ വീണ്ടും ഒരാൾ വന്ന് ഇതേ പ്രവൃത്തി തുടർന്നതോടെ വിദ്യാർഥിനികൾ സെക്യൂരിറ്റി സ്റ്റാഫിനെ വിവരം അറിയിച്ചെങ്കിലും മതിയായ നടപടികളൊന്നുമുണ്ടായില്ല. തുടർന്ന് മെൻസ് ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികൾ വന്ന് ഇയാളെ നേരിട്ട് പിടികൂടുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് തെളിവുകൾ നൽകുകയും, കേസെടുപ്പിക്കുകയും ചെയ്തു. എന്നാൽ സെപ്റ്റംബർ 14ന് നടന്ന സംഭവത്തിൽ പോലീസ് എന്തു നടപടിയെടുത്തു എന്ന് പ്രിൻസിപ്പാളിനോട് ചോദിച്ചപ്പോൾ, ഒന്നും എടുത്തില്ല എന്ന മറുപടിയാണ് പ്രിൻസിപ്പാളിൽ നിന്നും വന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൽ കോളേജിൽ നിന്ന് നേരിട്ട് പോലീസിന് പരാതി കൊടുക്കാനോ നിലനിൽക്കുന്ന പരാതിയുടെ വിശദീകരണങ്ങൾ അന്വേഷിക്കാനോ കോളേജ് അധികൃതർ തയ്യാറായിട്ടില്ല. ഇനിയും ഇത് സമ്മതിച്ചു തരാൻ ആവില്ലെന്ന് പറഞ്ഞപ്പോൾ ‘അതിന് ഇതൊരു സെക്സ് അബ്യൂസ് അല്ലല്ലോ’ എന്ന മറുപടിയാണ് പ്രിൻസിപ്പാളിൽ നിന്ന് ലഭിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് കോളേജ് അധികൃതർക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog