അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണം’: കൊല്ലത്ത് അമ്മയ്ക്കും മകനുമെതിരെ സദാചാരആക്രമണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 1 September 2021

അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണം’: കൊല്ലത്ത് അമ്മയ്ക്കും മകനുമെതിരെ സദാചാരആക്രമണം

 

കൊല്ലം: പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാആക്രമണം. തിങ്കളാഴ്ച്ച വൈകിട്ട് 3.30 ന് ആണ് സംഭവം. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല (44), മകന്‍ സാലു (23) എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ മടങ്ങുന്ന വഴി ഭക്ഷണം കഴിക്കാനാണ് തെക്കുംഭാഗം ബീച്ചലെ റോഡരികില്‍ വാഹനം നിര്‍ത്തിയത്. ഈ സമയത്താണ് ഒരാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും തുടര്‍ന്ന് കമ്ബി വടി ഉപയോഗിച്ച്‌ കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.

തുടര്‍ന്ന് വാഹനത്തില്‍ നിന്നും മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്ബി വടി കൊണ്ട് മര്‍ദിച്ചു. തടയാനെത്തിയ അമ്മ ഷംലയെയും പ്രതി പൊതിരെ തല്ലി. മര്‍ദനത്തില്‍ ഷംലയുടെ കൈകള്‍ക്കും, മുതുകിനും സാരമായി പരുക്കേറ്റു. അതുവഴി പോയ ആളുകള്‍ സംഭവം കണ്ടെങ്കിലും പ്രതികരിച്ചില്ല എന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ വിവരം ഉടന്‍ പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.

പൊലീസ് സംഭവ സ്ഥലം ഉടന്‍ സന്ദര്‍ശിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. ശേഷം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്കു പോയി. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മടങ്ങി. സംഭവത്തില്‍ കേസെടുത്ത പരവൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog