ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 19 September 2021

ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു


ലക്കിടി: ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലക്കിടി 2021 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രദേശത്തെ കുട്ടികളെ അനുമോദിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് കുട്ടികളുടെ വീടുകളിലെത്തിയാണ് മൊമെന്റോ കൈമാറിയത്. ലെജൻഡ്സ് ലക്കിടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജെയിൻ ജോസ് അദ്ധ്യക്ഷനായ ചടങ്ങിൽ ക്ലബ്ബിന്റെ രക്ഷാധികാരി അശോകൻ പി.കെ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി വിനീത് എം ആർ, ക്ലബ്ബിലെ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog