മുഖം മൂടി അണിഞ്ഞ് സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാലപൊട്ടിച്ചു രക്ഷപ്പെട്ട മോഷ്ടാക്കള്‍ പിടിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 4 September 2021

മുഖം മൂടി അണിഞ്ഞ് സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാലപൊട്ടിച്ചു രക്ഷപ്പെട്ട മോഷ്ടാക്കള്‍ പിടിയില്‍കണ്ണൂര്‍: മുഖം മൂടി അണിഞ്ഞ് സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാലപൊട്ടിച്ചു രക്ഷപ്പെട്ട മോഷ്ടാക്കള്‍ പിടിയില്‍. പയ്യന്നൂര്‍ ഗേള്‍സ് സ്‌കൂളിന് മുന്‍ വശത്തെ ബാര്‍ബര്‍ ഷോപ്പിലെ ബ്യൂട്ടീഷ്യന്‍ തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ശ്രീ നിലയത്തില്‍ രാമചന്ദ്രന്‍ (29), അന്നൂര്‍ കിഴക്കേ കൊവ്വലിലെ പുതിയ പുരയില്‍ ലിജേഷ് (30) എന്നിവരെയാണ് ശ്രീകണ്ഠാപുരം, മട്ടന്നൂര്‍ പൊലീസ് പിടികൂടിയത്. പയ്യന്നൂര്‍ എസ്ഐ വി യദുകൃഷ്ണന്‍, എഎസ്ഐ നികേഷ് എന്നിവരും പ്രതികളെ പിടികൂടാന്‍ സഹായിച്ചിരുന്നു. കഴിഞ്ഞ 17 ന് ഉച്ചക്കാണ് രാമചന്ദ്രനും വിജീഷും ശ്രീകണ്ഠാപുരത്ത് നിന്നും വയോധികയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്തത്.
സ്‌കൂട്ടറില്‍ എത്തിയ ഇരുവരും മാല പൊട്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ശ്രീകണ്ഠാപുരം കോട്ടൂരിലെ കൂടത്തില്‍ ഹൗസില്‍ മാധവി അമ്മ (82) യുടെ കഴുത്തിലണിഞ്ഞ രണ്ടു പവന്റെ മാലയാണ് ഇവര്‍ കൈക്കലാക്കി രക്ഷപ്പെട്ടത്. നിരവധി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച ശ്രീകണ്ഠപുരം പ്രിന്‍സിപ്പല്‍ എസ്ഐ സുബീഷ് മോന്‍, എസ്ഐ ഏവി ചന്ദ്രന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്‍, സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog