നാര്‍ക്കോട്ടിക് ജിഹാദ്: കത്തോലിക്ക സഭയുടെ പരാതി അന്വേഷിക്കണമെന്ന് സതീശന്‍
കണ്ണൂരാൻ വാർത്ത
നാര്‍ക്കോട്ടിക് ജിഹാദ്: കത്തോലിക്ക സഭയുടെ പരാതി അന്വേഷിക്കണഎം 
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ കത്തോലിക്ക സഭയുടെ പരാതി സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സഭയുടെ ആശങ്കയും പരാതിയും അന്വേഷിച്ചു യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരണം. അതേസമയം, ഈ വിഷയത്തില്‍ സിപിഎമ്മിനു ഗൂഢ അജന്‍ഡയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇരു മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കരുത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാര്‍ നോക്കുകുത്തിയായിരിക്കരുത്.

സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇരു സമുദായങ്ങളും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത