സേവാ സമർപ്പൺ അഭിയാൻ - അഗതിമന്ദിരത്തിൽ പഴവർഗ്ഗങ്ങൾ വിതരണം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 21 September 2021

സേവാ സമർപ്പൺ അഭിയാൻ - അഗതിമന്ദിരത്തിൽ പഴവർഗ്ഗങ്ങൾ വിതരണം ചെയ്തു

.



ഇരിട്ടി : പ്രധാനമത്രിയുടെ എഴുപത്തി ഒന്നാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി ബി ജെ പി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി മാടത്തിൽ പ്രവർത്തിക്കുന്ന മെറിലാക്ക് ഭവനിലെ അന്തേവാസികൾക്കായി പഴവർഗ്ഗങ്ങൾ വിതരണം ചെയ്തു. വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന നിരാലംബരായ നാൽപ്പത്തി അഞ്ചോളം സ്ത്രീകളായ അന്തേവാസികളാണ് ഇവിടെ കഴിയുന്നത്. ആപ്പിൾ, വാഴപ്പഴം, മധുരനാരങ്ങ തുടങ്ങിയ പഴങ്ങളാണ് ഇവർക്ക് വിതരണം ചെയ്തത്. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന സേവാസമർപ്പൻ അഭിയാന്റെ മണ്ഡലതല ഉദ്‌ഘാടനം കൂടിയായിരുന്നു ചടങ്ങ്. മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, നേതാക്കളായ മനോഹരൻ വയോറ , സത്യൻ കൊമ്മേരി, പ്രിജേഷ് അളോറ , പി.പി. ഷാജി , സി. സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog