മൂണ്ടേരിയിൽ നിയന്ത്രണം വിട്ട ബസ്സ് വീടിന്റെ മതിൽ തകർത്ത് താഴ്ചയിലേക്ക് ചെരിഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മുണ്ടേരി: മുണ്ടേരിക്കടവ് പാലത്തിന് സമീപം ബസ്സ് അപകടം. മുണ്ടേരിയിൽ നിന്നും കണ്ണാടിപ്പറമ്പ് വഴി കണ്ണൂരിലേക്ക് പോകുന്ന എക്സോട്ടിക് ബസ്സ് ആണ് ഇന്നു രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്.
എതിരെ വന്ന ബൈക്കിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ്സ് തൊട്ടടുത്തുള്ള വീടിൻ്റെ മതിലിൽ ഇടിച്ചു കയറി ചതുപ്പിൽ നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻ ഭാഗം തകർന്നു.തൊട്ടടുത്തുള്ള വിടിൻ്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനു ചെറിയ കേട് പാട് സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആളപായമില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha