സുരേന്ദ്രനെ നാളെ ക്രൈം ബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്യും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 15 September 2021

സുരേന്ദ്രനെ നാളെ ക്രൈം ബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്യും


കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് അഴിമതിക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നാളെ ക്രൈം ബ്രാഞ്ച് പോലീസ് ചോദ്യം ചെയ്യും കാസര്‍ഗോഡ് ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ സുരേന്ദ്രനു ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു സുരേന്ദരന്‍. ഇവിടെ മത്സരിച്ച ബിഎസ്പി സ്ഥാനാര്‍ഥി കെ. സുന്ദരത്തെ ഭീഷണിപ്പെടുത്തിയും പണവും പാരിതോഷികവും നല്‍കി പിന്തിരിപ്പുക്കുകയും ചെയ്തു എന്നാണ് സുരേന്ദ്രനെതിരായ ആക്ഷേപം. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഈ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

ല്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദരം വോട്ടുകള്‍ നേടിയിരുന്നു. അന്ന് വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ യുഡിഎഫിനോടു പരാജയപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സുന്ദര സ്ഥാനാര്‍ഥിയായത് തനിക്കു ഭീഷണിയാകുമെന്നു കണ്ടാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചതെന്നാണ് ആക്ഷേപം. ആദ്യം ഭീഷണിപ്പെതുത്തിയെന്ന് സുന്ദര പറഞ്ഞു. എന്നാല്‍ പിന്നീട് രണ്ടര ലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും പാരിതോഷികം നല്‍കി. ബന്ധുക്കള്‍ക്ക് പെട്രോള്‍ പമ്പ് അടക്കമുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തു. പണത്തിന് ആവശ്യമുള്ളതു കൊണ്ട് അതു വാങ്ങി സ്ഥലം വിടുകയാണ് താന്‍ ചെയ്തതെന്ന് സുന്ദര പിന്നീടു വെളിപ്പെടുത്തി. സുരേന്ദ്രന്‍റെ വിശ്വസ്തനും യുവമോര്‍ച്ച നേതാവുമായ സുനില്‍ നായിക്ക് മുഖേനയാണ് പണവും ഫോണും നല്‍കിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog