പേരാവൂർ: ഇന്ധന വില വർദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ റിലേ സത്യാഗ്രഹം ആരംഭിച്ചു. സിപിഐഎം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ എം രാജൻ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അമൽ എം എസ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ശ്രീജിത്ത്, ബ്ലോക്ക് സെക്രട്ടറി എ ഷിബു, പി സുകേഷ്, കെ രഗിലാഷ്, പി എസ് രജീഷ്, സി സനീഷ്, കെ ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു. സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 10 വരെയാണ് റിലേ സത്യാഗ്രഹം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു