മേയർ തുടങ്ങി, ജോ.ആർടിഒ ഏറ്റെടുത്തു; ഗുഡ് ഹാർട്ട് ചലഞ്ചിന് തുടക്കമായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 29 September 2021

മേയർ തുടങ്ങി, ജോ.ആർടിഒ ഏറ്റെടുത്തു; ഗുഡ് ഹാർട്ട് ചലഞ്ചിന് തുടക്കമായി

കണ്ണൂർ: ലോക ഹൃദയ ദിനത്തിൽ ഐ ഡി ആർ എൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗുഡ് ഹാർട്ട് ചലഞ്ച് കണ്ണൂരിൽ മേയർ ശ്രീ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. കെ കെ എം എ കുവൈത്ത് ഘടകവുമായി സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയിൽ ഐ ഡി ആർ എൽ ചെയർമാൻ മാൻ ഡോ ഡോ സുൽഫിക്കർ അലി അധ്യക്ഷനായിരുന്നു 
ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനും മുൻകൂട്ടി കണ്ടെത്താനും ഹൃദ്രോഗസാധ്യതയെ മുൻകൂട്ടി തിരിച്ചറിയാനുള്ള ട്രെഡ് മിൽ ടെസ്റ്റ് സ്വയം നടത്തിക്കൊണ്ടാണ് മേയർ പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയിൽ ഉൾപ്പെട്ട മുതിർന്ന പൗരന്മാർ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, ജനപ്രതിനിധികൾ, എന്നിവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് പകുതി നിരക്കിലും ടെസ്റ്റുകൾ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹൃദയത്തിൻറെ ആരോഗ്യം ട്രെഡ്മിൽ ടെസ്റ്റിലൂടെ മനസ്സിലാക്കിയവർ അടുത്തയാൾക്ക് വെല്ലുവിളി കൈമാറുന്നതാണ് ഹാർട്ട് ചാലഞ്ച്. മേയർ തുടങ്ങിവെച്ച ചലഞ്ച് ജോയിൻറ് ആർടിഒ ശ്രീ ബി സാജു ഏറ്റെടുത്തു.മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഐ ഡി ആർ എൽ-കെ കെ എം എ ഗുഡ് ഹാർട്ട് ക്ലിനിക്കിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐ എ പി പ്രസിഡൻറ്ഡോ.പത്മനാഭ ഷേണായി, കെ കെ എം എ മുഖ്യരക്ഷാധികാരി അക്ബർ സിദ്ദീഖ് (കുവൈറ്റ്), ഡോ അംജദ്, ഡോ ജസ്ലി ഹംസ പങ്കെടുത്തു. 

കഴിഞ്ഞതവണ സ്ത്രീകൾക്ക് മാത്രമായി നടത്തിയ ഗുഡ് ഹാർട്ട് ചലഞ്ചിൽ 12 ശതമാനം സ്ത്രീകൾക്കും ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ട് എന്ന് കണ്ടുപിടിക്കാനും അവർക്ക് വിദഗ്ധ ചികിത്സ തേടുകയും ചെയ്തതായി ഐ ഡി ആർ എൽ ചെയർമാൻ അറിയിച്ചു.

സമൂഹത്തിലെ വിവിധ തുറകളിലുള്ള ആളുകൾ ഹൃദയ പരിശോധനയ്ക്കായി സ്വയം തന്നെ മുന്നോട്ടു വരിക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ഗുഡ് ഹാർട്ട് ലോകമെമ്പാടും നടന്നു വരുന്നത്. ഹൃദയരോഗങ്ങൾ മുൻകൂട്ടി തന്നെ കണ്ടെത്തി പരിഹാരം നിശ്ചയിക്കുക വഴി ഗുരുതരാവസ്ഥയും മരണത്തെയും ഒരുപരിധിവരെ പ്രതിരോധിക്കാനാവും.
ഹൃദയ സൗഹൃദ ഭക്ഷണക്രമങ്ങളും ശാസ്ത്രീയമായ വ്യായാമ രീതികളും സംഘർഷഭരിതമായ ജീവിതക്രമങ്ങളും ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നും കൊഴുപ്പേറിയ ഭക്ഷണങ്ങളും മധുരമേറിയ പലഹാരങ്ങളും നിത്യജീവിതത്തിൽ നിന്ന് ഒഴിവാക്കുന്നത് ഹൃദ്രോഗസാധ്യത യെ ചെറുക്കാൻ പര്യാപ്തമാണ്. ശരീരത്തിൻറെ ബോഡി മാസ്സ് ഇൻഡക്സ് നിർണയിച്ചു കൊണ്ടുള്ള ഭക്ഷണരീതിയും, സ്ഥിരമായ വ്യായാമം സംവിധാനങ്ങളും വളർത്തിയെടുക്കണം. ഫാസ്റ്റ് ഫുഡ് കളുടെയും ജങ്ക് ഭക്ഷണങ്ങളുടെ യും ആധിക്യം കുട്ടികളിൽ വരെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോവിഡ കാലത്ത് വ്യായാമ രീതികളിൽ വന്ന കുറവ് കുട്ടികളിലും സ്ത്രീകളിലും ഹൃദ്രോഗസാധ്യതകൾ വളർത്തുന്നുണ്ട് എന്നും ഡോക്ടർമാർ ചൂണ്ടിക്കാണിച്ചു.
ഒക്ടോബർ മാസം മുഴുവൻ ഈ സേവനം ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു 
ഫോട്ടോ : ഐ ഡി ആർ എൽ കണ്ണൂരിൽ തുടക്കം കുറിച്ച ഗുഡ് ഹാർട്ട് ചാലഞ്ച്, ട്രെഡ് മിൽ ടെസ്റ്റ് ചെയ്തുകൊണ്ട് മേയർ ടി ഓ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ സുൽഫിക്കറലി, ഡോ പത്മനാഭ ഷേണായി, അക്ബർ സിദ്ദീഖ്, ഡോ അംജദ്, ഡോ ജസ്ലി സമീപം.

Nasim t. k
വെബ് റിപ്പോർട്ട്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog