ആറളം ഫാം വളയംചാൽ തൂക്കുപാലം അപകടാവസ്ഥയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 10 September 2021

ആറളം ഫാം വളയംചാൽ തൂക്കുപാലം അപകടാവസ്ഥയിൽ

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ഏക ആശ്രയമായ വളയംചാൽ  തൂക്കുപാലം ഒരു വശത്തേക്ക് പൂർണമായും ചെരിഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ ആദിവാസികൾക്ക് പാലത്തിൽ കൂടി കടന്നു പോകാൻ പറ്റാത്ത അവസ്ഥയിൽ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആദിവാസി ഗോത്ര ജനസഭ മേഖലാ പ്രസിഡണ്ട് പി ടി കൃഷ്ണൻ ആരോപിച്ചു.
ആദിവാസികൾ ആറളം ഫാമിൽ താമസം തുടങ്ങിയതു മുതൽ സ്വന്തമായി പണിയെടുത്ത് ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്തുമാണ് പാലം പണി നടത്തിയിരുന്നത്. എന്നാൽ ചുരുങ്ങിയ വർഷത്തിൽ പാലത്തിനു വേണ്ടി പഞ്ചായത്ത് തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ കോൺക്രീറ്റ് പാലം വളയംചാലിൽ പണി തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. അതിന്റെ പേരിൽ തൂക്കുപാലത്തിന് വേണ്ടി പഞ്ചായത്ത് അധികൃതർ മേൽ നടപടികൾ ഒന്നും സ്വീകരിക്കുന്നില്ല. കോൺക്രീറ്റ് പാലം പണി പൂർത്തിയാക്കാൻ കഴിയാത്തത് അക്കരെ വളയംചാലിലെ സ്ഥലം ഉടമസ്ഥർ തടസ്സം ആയതുകൊണ്ടാണെന്ന് പാലം നിർമാതാക്കൾ പറഞ്ഞു. രാത്രി കാലഘട്ടങ്ങളിൽ കാട്ടാനയുടെ ഭീഷണിയുള്ളതിനാൽ ആദിവാസികൾക്ക് ചികിത്സയ്ക്ക് മറ്റു കാര്യങ്ങൾക്കു വേണ്ടിയും പുറത്തേക്ക് പോകുവാൻ ഏക ആശ്രയമായ വളയംചാൽ തൂക്കുപാലം വാസയോഗ്യമാക്കണമെന്നും  ആദിവാസികളുടെ യാത്ര ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്നും ആറളം ഫാം ആദിവാസി മേഖല പ്രസിഡണ്ട് പി.ടി. കൃഷ്ണൻ ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog