ആരോഗ്യ പ്രവർത്തകർക്ക് ആറളം പഞ്ചായത്തിന്റെ ആദരവ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 29 September 2021

ആരോഗ്യ പ്രവർത്തകർക്ക് ആറളം പഞ്ചായത്തിന്റെ ആദരവ്
ഇരിട്ടി: ആരോഗ്യ പ്രവർത്തകർക്ക് ആറളം പഞ്ചായത്തിന്റെ ആദരവ്. കോവിഡ് പ്രതിരോദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആറളം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് ആറളം പഞ്ചായത്തിന്റെ ആദരവ് നൽകിയത്. ആരോഗ്യ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞു. ഒന്നാം ഡോസ് വാക്സിൻ പഞ്ചായത്തിൽ നൂറ് ശതമാനമാക്കാൻ കഴിഞ്ഞു. എല്ലാ ആരോഗ്യ പ്രവർത്തകർക്കും കോംപ്ലിമെന്റ് നൽകിയും പൊതുവായി രണ്ട് മൊമെന്റോ നൽകിയുമാണ് പഞ്ചായത്തിന്റെ ആദരവ് പ്രകടമാക്കിയത്. ആറളം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.


പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് സ്വാഗതം പഞ്ഞ ചടങ്ങിന് വൈസ്പ്രസിഡണ്ട് ജെസിമോൾ വാഴപ്പള്ളി . ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിജി നടുപ്പറമ്പിൽ , വി.ശോഭ , കീഴ്പ്പള്ളി പി.എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: പ്രീയാ സദാനന്ദൻ , ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: എം എസ്  ജയകൃഷണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഹെഡ്ക്ലർക്ക് കെ.ഷിബു നന്ദി പറഞ്ഞു.

റിപ്പോർട്ട്. :കെ ബി ഉത്തമൻ


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog