സ്‌കൂട്ടര്‍ യാത്രക്കാരിയുടെ അപകട മരണം: ടാങ്കര്‍ ലോറിയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 20 September 2021

സ്‌കൂട്ടര്‍ യാത്രക്കാരിയുടെ അപകട മരണം: ടാങ്കര്‍ ലോറിയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്തു


  

തലശ്ശേരി: 

സ്‌കൂട്ടര്‍ യാത്രക്കാരിയുടെ അപകട മരണത്തിനിടയാക്കിയ ടാങ്കര്‍ ലോറിയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്തു. അപകട മരണത്തിനിടയാക്കിയ ലോറി ഡ്രൈവര്‍ക്കെതിരെ മനപുര്‍വ്വമല്ലാത്ത നരഹത്യയക്ക് കേസെടുത്ത് പോലീസ്. തലശേരി – കണ്ണുര്‍ ദേശീയ പാതയില്‍ ധര്‍മ്മടം റെയില്‍വെ സ്റ്റേഷന്‍ റോഡിന് സമീപം ഞായറാഴ്‌ച്ച വൈകിട്ട് അഞ്ച രയോടെയായിരുന്നു അപകടം.

അപകടത്തില്‍ ധര്‍മ്മടം മീത്തലേ പീടികക്കടുത്ത എട്ടു കണ്ടത്തില്‍ നസീമ (51) യാണ് മരിച്ചത്. ധര്‍മ്മടത്തെ തറവാട്ട് വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ മുഴപ്പിലങ്ങാട്ടെ റഹ്മാനിയ പള്ളിക്കടുത്ത നസീമ മന്‍സിലിലേക്ക് പോവുന്നതിനിടയിലാണ് കണ്ണൂര്‍ ഭാഗത്തേക്ക് പോവുന്ന ടാങ്കര്‍ ലോറിയുടെ പിന്‍ഭാഗം സ്‌കൂട്ടറിലിടിച്ചത് റോഡില്‍ തെന്നി വീണ യാത്രക്കാരിക്ക് ഗുരുതര മായി പരിക്കേറ്റു. ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog