മണൽവാരൽ; തൊഴിലാളികളെ വഞ്ചിച്ച് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയ ലീഗ് നേതാക്കൾക്കെതിരേ ശക്തമായ നടപടിയെടുക്കണം: എസ്.ഡി.പി.ഐ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 14 September 2021

മണൽവാരൽ; തൊഴിലാളികളെ വഞ്ചിച്ച് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയ ലീഗ് നേതാക്കൾക്കെതിരേ ശക്തമായ നടപടിയെടുക്കണം: എസ്.ഡി.പി.ഐ

മണൽവാരൽ; തൊഴിലാളികളെ വഞ്ചിച്ച് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയ ലീഗ് നേതാക്കൾക്കെതിരേ ശക്തമായ നടപടിയെടുക്കണം: എസ്.ഡി.പി.ഐ
*കണ്ണൂർ:* മണൽവാരൽ പ്രശ്നത്തിൽ തൊഴിലാളികളെ വഞ്ചിച്ച് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയ ലീഗിൻ്റെ ഉന്നത നേതാക്കൾക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡണ്ട് എ ഫൈസൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കമ്പിൽ എൻ.ആർ.ഐ റിലീഫ് സഹകരണ സംഘം രൂപീകരിച്ച് ലക്ഷങ്ങളുടെ അഴിമതി നടത്താൻ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉൾപ്പെടെയുള്ളവരാണ് നേതൃത്വം നൽകിയതെന്നാണ് വിജിലൻസിൻ്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഹരിത ട്രൈബ്യൂണലിൻ്റെ മണൽവാരലിനെ വിലക്കിക്കൊണ്ടുള്ള വിധിയെ ചോദ്യം ചെയ്യാനെന്ന പേരിൽ കമ്പിൽ മേഖലയിലെ നിരവധി തൊഴിലാളികളിൽ നിന്ന് ലീഗ് നേതാക്കൾ വൻതുക വാങ്ങിയതായി നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. ഇതു വഴിയും ലീഗ് നേതാക്കൾ
തൊഴിലാളികളെ വഞ്ചിക്കുകയാണ് ചെയ്തത്. കമ്പിൽ, കപ്പക്കടവ്, അഴീക്കൽ മേഖലയിലെ നിരവധി തൊഴിലാളികളുടെ വിയർപ്പാണ് ജില്ലയിലെ ഒരു കൂട്ടം ലീഗ് നേതാക്കൾ തട്ടിയെടുത്തിട്ടുള്ളത്. വിജിലൻസ് ക്രമക്കേട് കണ്ടെത്തിയതിനാൽ വിഷയത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം. തൊഴിലാളികളെ വഞ്ചിച്ച് മണൽക്കൊള്ളയിലൂടെയും മറ്റും അനധികൃത സ്വത്ത് സമ്പാദിച്ച ലീഗ് നേതാക്കളെ അണികൾ തിരിച്ചറിയണം. ഒരു ഭാഗത്ത് പരിസ്ഥിതി സ്നേഹം പറയുകയും മറുഭാഗത്ത് മണൽക്കൊള്ളയിലൂടെ കോടികൾ സമ്പാദിക്കുകയും ചെയ്യുന്ന ലീഗ് നേതാക്കളുടെ കാപട്യമാണ് വെളിപ്പെടുന്നത്. മണൽവാരൽ ക്രമക്കേടിൽ ആരോപണ വിധേയർക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികൾ വിജിലൻസ് അധികൃതർ ത്വരിതപ്പെടുത്തണമെന്നും എ ഫൈസൽ പ്രസ്താവനയിൽ വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog