കെഎസ്‌ആര്‍ടിസി പമ്പുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 14 September 2021

കെഎസ്‌ആര്‍ടിസി പമ്പുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം


തിരുവനന്തപുരം; കെഎസ്‌ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാ​ഗമായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി, പൊതുമേഖല എണ്ണക്കമ്ബനികളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കെഎസ്‌ആര്‍ടിസി യാത്രാ ഫ്യുസല്‍സിന്റെ സംസ്ഥാന തല ഉ​ദ്ഘാടനം ഈ മാസം 15 ന് നടക്കും.

സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ്‌ ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 8 പമ്ബുകളാണ് ആരംഭിക്കുന്നത്. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog