സ്‌കൂള്‍ തുറക്കല്‍ വൈകും; തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 7 September 2021

സ്‌കൂള്‍ തുറക്കല്‍ വൈകും; തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രികേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമാണെങ്കില്‍ മാത്രം സ്‌കൂള്‍ തുറക്കുന്ന നടപടിയുമായി മുന്നോട്ടുപോകൂ.

 V.Sivankutty
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ വൈകുമെന്ന് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. കേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമാണെങ്കില്‍ മാത്രം സ്‌കൂള്‍ തുറക്കുന്ന നടപടിയുമായി മുന്നോട്ടുപോകൂ. വിദഗ്ധ സമിതി നിയമനം സുപ്രീം കോടതി വിധിക്ക് ശേഷമേയുള്ളൂവെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

ഈ മാസമാദ്യം നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സുപ്രീം കോടതി ഇടപെട്ട് മാറ്റിവച്ചത്. കേസ് ഒക്‌ടോബറിലാണ് ഇനി പരിഗണിക്കുക. ഒക്‌ടോബര്‍ ആദ്യം മുതല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കവേയാണ് കോടതിയില്‍ നിന്നുള്ള തിരിച്ചടി. ആദ്യഘട്ടത്തില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ ക്ലാസുകള്‍ തുറക്കാനായിരുന്നു ആലോചന.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog