ഹര്‍ത്താൽ;തിങ്കളാഴ്ച കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസ് ഉണ്ടാകില്ല; അവശ്യ സര്‍വീസ് മാത്രം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 26 September 2021

ഹര്‍ത്താൽ;തിങ്കളാഴ്ച കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസ് ഉണ്ടാകില്ല; അവശ്യ സര്‍വീസ് മാത്രംതൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച്ച ഉണ്ടാവില്ല. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ നടത്തുന്ന സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജിങ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അവശ്യ സര്‍വിസുകള്‍ വേണ്ടിവന്നാല്‍  പോലീസിന്റെ നിര്‍ദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ  ലോക്കല്‍ സര്‍വ്വിസുകള്‍ പോലീസ്  അകമ്പടിയോടെയും മാത്രം അയയ്ക്കാന്‍ ശ്രമിക്കും.

എന്നാല്‍, ദീര്‍ഘദൂര സര്‍വ്വീസുകള്‍ തിങ്കളാഴ്ച വൈകിട്ട് ആറിനു ശേഷം  ഉണ്ടായിരിക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിനുശേഷം ഡിപ്പോകളില്‍ നിന്നും ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വീസുകള്‍ അയക്കുന്നതിന് ബസ്സുകളും ജീവനക്കാരെയും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog