എസ് ഡി പി ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 7 September 2021

എസ് ഡി പി ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി

എസ് ഡി പി ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി 

മുഴപ്പിലങ്ങാട് : വാർഡ് മെംബർ അഫ്സർ മാസ്റ്ററെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് അറസ്റ്റ് ചെയതതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഒരാഴ്ച്ച മുൻപ് കുളം ബസാറിലെ സ്രാമ്പി പള്ളിയുമായി ബന്ധപ്പെട്ട് അയൽവാസിയുമായുള്ള വസ്തു തർക്കത്തിൽ ഇടപ്പെടുകയും മധ്യസ്ഥതയ്ക്ക് നേതൃത്വം നൽകുകയും ചെയ്ത ജനപ്രതിനിധിയാണ് അഫ്സർ മാസ്റ്റർ. ഇതിനിടെ ഇരുവിഭാഗം തമ്മിലുണ്ടായ ഉന്തും തള്ളിൻ്റെയും പേരിലാണ് വിഷയത്തിൽ ഇടപെട്ട അഫ്സറിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സജീവമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന അഫ്സറിൻ്റെ വീട്ടിലും പോലീസ് റെയ്ഡ് ചെയ്ത് ഭീകരത സൃഷ്ട്ടിച്ചിരുന്നു.

എയ്ഞ്ചൽ സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷൻ കവാടത്തിൽ പോലീസ് തടഞ്ഞു. ധർമ്മടം മണ്ഡലം വൈസ് പ്രസിഡൻ്റ് നിയാസ് തറമ്മൽ ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി ടി സി നിബ്രാസ്, വൈ. പ്രസിഡൻ്റ് ടി കെ സാഹിർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog