മകൻ മരിച്ചതിനു പിന്നാലെ പിതാവും മരണപ്പെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 17 September 2021

മകൻ മരിച്ചതിനു പിന്നാലെ പിതാവും മരണപ്പെട്ടു

ഉളിക്കൽ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. ഉളിക്കൽ കേയാപറമ്പിലെ ആലായിൽ അസൈനാർ (66) ആണ് കോവിഡ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. 20 ദിവസത്തോളമായി കണ്ണൂർ കൊയിലി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അസൈനാറിന്റെ മകൻ യൂസഫ് മൂന്നു മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: പരേതനായ യൂസഫ്, ഖദീജ, റഷീദ. മരുമക്കൾ: റഫീഖ് R P (ഡ്രൈവർ ഉളിക്കൽ), നൗഷാദ് (മെക്കാനിക്ക് മൈസൂർ), തഫ്സീന (പേരട്ട).


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog