മഹിളകള്‍ സാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ പോരാടണം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മഹിളകള്‍ സാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ പോരാടണം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്



കണ്ണൂര്‍: കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്താനും സാമൂഹ്യ നന്മകള്‍ ഉയര്‍ത്തി പിടിച്ച് മുന്നോട്ട് പോകാനും മഹിളാ കോണ്‍ഗ്രസിന് സാധിക്കണമെന്ന് ഡിസിസി  പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. ഡിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്ത മാര്‍ട്ടിന്‍ ജോര്‍ജ്ജിന് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നിരന്തരം അക്രമങ്ങളും നിയമപാലകര്‍ നീതിബോധമില്ലാതെ പ്രവര്‍ത്തിക്കുമ്പോഴും ഒരു വിരല്‍ പോലും അനക്കാന്‍ തയ്യാറാകാത്ത  സംസ്‌കാരിക നായകന്മാര്‍ നാടിന് കളങ്കമുണ്ടാക്കുകയാണ്. ഇടതുപക്ഷവികാരം മാത്രം മനസില്‍ കൊണ്ട് നടക്കുന്നവര്‍ ഇടത്പക്ഷ അനുകൂലികളും സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിക്കാരും കാണിച്ച് കൂട്ടുന്ന എല്ലാത്തരം വികൃതങ്ങള്‍ക്കും അനുകൂല നിലപാട് സ്വീകരിക്കുകയാണ് സാംസ്‌കാരിക നായകര്‍. ഇവര്‍ക്കെതിരെ മഹിളകളുടെ ഭാഗത്ത് നിന്നും ശക്തമായ ശബ്ദം ഉയരേണ്ടതുണ്ടെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. 

കെ-കരുണാകരന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗം മുന്‍ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉല്‍ഘാടനം ചെയ്തു. കെ പി സി സി നേതൃത്വത്തില്‍ വന്ന മാറ്റവും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവസരം വരുന്ന അവസരത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മറ്റു ഭാരവാഹികളും  അടങ്ങുന്ന നേതൃ നിര മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ശിരാസവഹിച്ച് പാര്‍ട്ടിയെ ഉന്നതനിലയിലേക്ക് കൊണ്ടുവരാനും മഹിളകള്‍ മുന്നോട്ട് വരണമെന്നും പാച്ചേനി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ്  ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അദ്ധ്യക്ഷത വഹിച്ചു കെപിസിസി സെക്രട്ടറി ഡോ: കെ.വി ഫിലോമിന, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി മുഹമ്മദ് ഫൈസല്‍, സി ടി ഗിരിജ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സുനിജ ബാലകൃഷ്ണന്‍, ലിസി തോമസ്, ഡെയ്‌സി സക്കറിയ, തങ്കമ്മ വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha