രോഗിയുമായിപോയ കാറിടിച്ച് പ്രഭാതസവാരിക്കാരായ രണ്ടുസ്ത്രീകള്‍ മരിച്ചു; ഹൃദയസ്തംഭനംമൂലം രോഗിയും മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 11 September 2021

രോഗിയുമായിപോയ കാറിടിച്ച് പ്രഭാതസവാരിക്കാരായ രണ്ടുസ്ത്രീകള്‍ മരിച്ചു; ഹൃദയസ്തംഭനംമൂലം രോഗിയും മരിച്ചു


             

കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ കാർ നിയന്ത്രണം തെറ്റി പ്രഭാതനടത്തത്തിനിറങ്ങിയവരുടെ മേൽ ഇടിച്ചുകയറി. അപകടത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടർ ഹൃദയസ്തംഭനത്തെ തുടർന്നും മരിച്ചു. ഇന്നു പുലർച്ചെയാണ് അപകടം.

പ്രഭാതനടത്തത്തിന് ഇറങ്ങിയവരുടെ മേലേക്ക് നിയന്ത്രണം തെറ്റിയ കാർ ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിൽ രണ്ടു സ്ത്രീകൾ മരിച്ചു. സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. കാറിൽ രോഗിക്കൊപ്പമുണ്ടായിരുന്ന ഒരാൾക്ക് കാലിന് പരിക്കേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.

രോഗിയുമായി അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി നടക്കാനിറങ്ങിയവരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog