കാട്ടാന ഇനി ആരുടെയും ജീവനെടുത്ത് കുടുംബങ്ങളെ അനാഥമാക്കരുതെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് 'മാര്‍.ജോര്‍ജ് ഞരളക്കാട്ട് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 29 September 2021

കാട്ടാന ഇനി ആരുടെയും ജീവനെടുത്ത് കുടുംബങ്ങളെ അനാഥമാക്കരുതെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് 'മാര്‍.ജോര്‍ജ് ഞരളക്കാട്ട്ഇരിട്ടി: കാട്ടാന ഇനി ആരുടെയും ജീവനെടത്ത് കുടുംബങ്ങളെ അനാഥമാക്കരുതെന്നും ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് 'മാര്‍.ജോര്‍ജ് ഞറളക്കാട്ട് ദിവ്യബലിയ്ക്കായ് ദേവാലയത്തിലേയ്ക്കുള്ള യാത്രാ മധ്യേകാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട ജസ്റ്റിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്. ആ കുടുംബത്തിന് നാമമാത്രമായ നഷ്ട പരിഹാരത്തിനപ്പുറം ന്യായമായ തുകലഭ്യമാക്കാന്‍ ആവശ്യമായവ ചെയ്യുമെന്ന് അനുശോചന യോഗത്തില്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. മരണപ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭ്യമാക്കണം എന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ഭരണകൂടങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്നും അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍ സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.
കത്തോലിക്കാ കോണ്‍ഗ്രസ് കുന്നോത്ത് ഫൊറോനയുടെ നേത്യത്വത്തില്‍ നടത്തിയ അനുശോചന യോഗത്തില്‍ ഫൊറോന ഡയറക്ടര്‍ ഫാ.തോമസ് ആമക്കാട്ട്, അതിരൂപതാ ജനറല്‍ സെക്രട്ടറി ബെന്നി പുതിയാം പുറം ,അല്‍ഫോന്‍സ് കളപ്പുര, ഷിബു കുന്നപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.യോഗത്തില്‍ മോണ്‍.ജോസഫ് ഒറ്റപ്ലാക്കല്‍, ഫാ.ഫിലിപ്പ് കവിയില്‍ ,ഫാ.അഗസ്റ്റ്യന്‍ പാ്ണ്ട്യാംമാക്കല്‍, ഫാ.തോമസ് ആമക്കാട്ട് പി.ട.ജോസ്,പി.രജനി, തോമസ്് വര്‍ഗീസ്, ബെന്നിച്ചന്‍ മഠത്തിനകം,വിനോദ്കുമാര്‍, സ്‌കറിയ നല്ലം കുഴി, ഫാ.തോമസ് തയ്യില്‍, ഫാ.ജേക്കബ് കരോട്ട്, ഫാ.ജോബി ചെരുവില്‍, ഡോ.ജോസ് തോമസ്് കൊച്ചുമുറിയില്‍, ഫാ. വക്കച്ചന്‍ പഴയ പറമ്പില്‍, ടോമി ആഞ്ഞിലി തോപ്പില്‍, ബിജു കുറു മുട്ടം, ജോസ് വാണിയ കിഴക്കേല്‍, ബിജു കോങ്ങാടന്‍,അല്‍ഫോന്‍സ് കളപ്പുര ,പി.ശ്രീജ, തോമസ്‌നെച്ചിയാട്ട് ,ജേക്കബ് വട്ടപ്പാറ, ഷിജു കുന്നപ്പള്ളി .ഷാജു ഇടശ്ശേരി ,ജോണ്‍സണ്‍ അണിയറ ,മാത്യു വള്ളോംകോട്ട് ,സിബി വാഴക്കാല, തങ്കച്ചന്‍ തുരുത്തിമറ്റം, അനൂപ് ചെമ്പകശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog