നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 26 September 2021

നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്.എസ്) പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ വെബ്സൈറ്റായ👇🏻
 nbe.edu.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

ഒക്ടോബർ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

എഡിറ്റ് വിൻഡോ ഒക്ടോബർ 16ന് ആരഭിച്ച് ഒക്ടോബർ 18ന് അവസാനിക്കും. അന്തിമ എഡിറ്റ് വിൻഡോ ഒക്ടോബർ 26 മുതൽ ഒക്ടോബർ 28 വരെ ലഭ്യമായിരിക്കും.

അപേക്ഷിക്കാനായി എൻ.ബി.ഇ യുടെ ഔദ്യോഗിക വെബ്സൈറ്റായ👇🏻
 nbe.edu.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന NEET SS ലിങ്കിൽ ക്ലിക്ക് ചെയ്യാം. രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക. നിശ്ചിത രേഖകൾ അപ്ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. ഇത് കഴിഞ്ഞയുടൻ submit ൽ ക്ലിക്ക് ചെയ്യാം. കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്തതിന് ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുക.

നവംബർ 5 മുതൽ നീറ്റ് എസ്.എസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നവംബർ 13, 14 തീയതികളിലാണ് നീറ്റ് എസ്.എസ് പരീക്ഷ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog