തേറളായി മുനമ്പത്ത് കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: തളിപ്പറമ്പ് കുറുമാത്തൂര്‍ തേറളായി മുനമ്പത്ത് കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴിക്കില്‍പ്പെട്ട് കാണാതായി. തേറലായി ദ്വീപിലെ ഹാഷിമിന്റെ മകന്‍ അന്‍സബ് (16) ആണ് ഒഴുക്കില്‍പ്പെട്ടത്. കൂട്ടുകാരോടൊത്ത് മറുകരയിലേക്ക് നീന്തുന്നതിനിടയില്‍ പുഴയുടെ മധ്യത്തില്‍ വച്ച് ഒഴുക്കില്‍ പെടുകയായിരുന്നു. ഞായറാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേനാംഗങ്ങളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയായതിനാല്‍ തിരച്ചില്‍ നിര്‍ത്തി. നാളെ രാവിലെ വീണ്ടും തിരച്ചില്‍ തുടരും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha