ഇരിട്ടി ഹൈസ്ക്കൂൾ സൊസൈറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 29 September 2021

ഇരിട്ടി ഹൈസ്ക്കൂൾ സൊസൈറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇരിട്ടി ഹൈസ്ക്കൂൾ സൊസൈറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തുഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഭരണനിർവ്വഹണ ചുമതലയുള്ള ഇരിട്ടി ഹൈസ്ക്കൂൾ സൊസൈറ്റിയുടെ 2021-2024 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇരിട്ടി പയഞ്ചേരി ക്ഷീരോൽപ്പാദക സഹ: സംഘം ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ജനറൽ ബോഡി യോഗത്തിൽ കെ.ദിവാകരൻ മാസ്റ്റർ അധ്യക്ഷനായി. കെ.ടി.അനൂപ്, ഡോ: അബ്ദുൾ റഹ്മാൻ പൊയിലൻ, കെ.ടി.ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഇരിട്ടി ഹൈസ്കൂൾ സൊസൈറ്റിയിലേക്ക് പുതുതായി പത്ത് അംഗങ്ങളെ നിയമവിരുദ്ധമായി ചേർത്ത നടപടിക്കെതിരെ യോഗം ഐക്യകണ്ഠ്യേന പ്രമേയം പാസാക്കി. പുതിയ ഭാരവാഹികളായി ഡോ: അബ്ദുൾ റഹ്മാൻ പൊയിലൻ (പ്രസിഡണ്ട്), എൻ.വി.കൃഷ്ണൻ (വൈസ് പ്രസിഡണ്ട്), കെ. ടി. അനൂപ് (സെക്രട്ടറി), കെ.ടി.ജയപ്രകാശ് (ട്രഷറർ) എന്നിവരേയും ഏഴംഗ ഭരണസമിതിയേയും തെരഞ്ഞെടുത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog