തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം എല്ലാ കടകളും തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 3 September 2021

തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം എല്ലാ കടകളും തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി


സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലേതുള്‍പ്പെടെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കലക്ടര്‍മാര്‍ തോന്നിയ പോലെ നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. ഭൂരിഭാഗം ഇടങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ല. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.

വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ‍പ്രഖ്യാപിച്ച ഇളവുകളൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ്​ ടി. നസിറുദ്ദീൻ പറഞ്ഞു. 

ജൂലൈ 26ന് കോഴിക്കോട്​ മിഠായിത്തെരുവിൽ വ്യാപാരികള്‍ സംഘടിപ്പിച്ച സമരം സംസ്ഥാനമാകെ പടർന്നിരുന്നു. പിന്നീട്​ സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായർ ഒഴികെ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകുകയും ചെയ്​തിരുന്നു. ആഗസ്​റ്റ്​ അഞ്ചു മുതലാണ്​ നിയന്ത്രണങ്ങളിൽ ഇളവ്​ ലഭിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog