കണ്ണൂർ: കണ്ണൂർ സർവ്വകലാ ശാലയിലെ എം.എ. ഗവേൺസ്
ആൻ്റ് പൊളിറ്റിക്സ് പാഠ്യപദ്ധതി
യിൽ ഗോൾവാൾക്കറുടെയും, സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിൽഎം.എസ്.എ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.ചരിത്രത്തെ വികലമാക്കാനുള്ള ഗൂഢാലോചന
യുടെ ഭാഗമാണോ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന ഇത്തരം നീക്കങ്ങളെന്ന് സംശയിക്കണം.
കേന്ദ്ര സർക്കാർ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുമ്പോൾ, അതിന് ഉത്തേജനം നൽകുന്ന കണ്ണൂർ സർവകലാശാലയുടെ തീരുമാനം പുന:പരിശോധിക്കണം. പാഠ്യപദ്ധതിയിൽ ഗാന്ധിജി, നെഹ്റു, അംബേദ്ക്കർ തുടങ്ങിയവരുടെ പുസ്തകങ്ങളുണ്ടെന്നും, അതിനൊപ്പമാണ് ഗോൾവാൾക്കറുടെയും, സവർക്കറുടെയും പുസ്തകങ്ങളും
പഠനത്തിനായി കമ്മിറ്റി നിർദ്ദേശിച്ചതെന്ന വൈസ് ചാൻസലറുടെ ന്യായം ബാലിശമാണെന്നും എം.എസ്.എം. അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് മുഹമ്മദ് നിഷാൻ ടമ്മിട്ടോൺ, സെക്രട്ടറി ജാബിർ കടവത്തൂർ, മിഹാഷ് പാപ്പിനിശ്ശേരി, അജ്മൽ മുണ്ടേരി, ഷഹബാസ് കബീർ, നസീഫ് നെല്ലൂർ, സിനാൻ വെള്ളൂർ, ഹബീബ് മാട്ടൂൽ, യൂസഫ് വളപട്ടണം, ആദിൽ ഇരിക്കൂർ, ബാസിൽ കൈതേരി, ഫാസിൽ കല്ലിക്കണ്ടി എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു