തലശ്ശേരി - വളവുപാറ ഹൈവെയിൽ കീഴൂർ - ഉളിയിൽ റോഡിലെ അപകട മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : തലശ്ശേരി - വളവുപാറ കെ എസ് ടി പി റോഡ് നവീകരണത്തിന് ശേഷം കീഴൂർ മുതൽ ഉളിയിൽ വരെയുള്ള മേഖലകളിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി മേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ഇരിട്ടി പോലീസിന്റെ നേതൃത്വത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്. 
റോഡ് പുനർനിർമ്മാണ പ്രവർത്തി ആരംഭിച്ചത് മുതൽ നിരവധി അപകടങ്ങളാണ് മേഖലയിൽ ഉണ്ടായത് . ഈ അപകടങ്ങളിൽ ആറോളം മരങ്ങളും ഉണ്ടായി. മരിച്ചവരെല്ലാം കാൽനടയാത്രികരും റോഡരികിൽ നിൽക്കുന്നവരുമായിരുന്നു എന്നതും പ്രത്യേകതയാണ്. മാരകമായി പരിക്കേറ്റ് ചികിത്സയിലുള്ളവരും നിരവധിയാണ്. ഏറ്റവും ഒടുവിൽ കീഴൂർ കുന്നിലുണ്ടായ അപകടത്തിൽ കോൺഗ്രസ് നേതാവ് പടിയൂർ ദാമോദരൻ മാസ്റ്റർ മരണമടഞ്ഞിരുന്നു. കഴിഞ്ഞ ഉത്രാട നാളിൽ പ്രഭാത സവാരിക്കിടെ ബൈക്കിടിച്ചാണ് മാസ്റ്റർ മരിച്ചത്. അതേ ദിവസം തന്നെ റോഡ് മുറിച്ചു കടക്കുകയായിരുന്ന നാലര വയസ്സുകാരനും കാറിടിച്ച് മാരകമായി പരിക്കേറ്റിരുന്നു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. 
റോഡ് നവീകരിച്ചപ്പോൾ കുന്നുകൾ നിരത്തുകയും വളവുകൾ നിവർത്തുകയും ചെയ്തിരുന്നു . ഇതോടെ വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങൾക്കിടയാക്കുന്നത് . കീഴൂർ മുതൽ ഉളിയിൽ വരെയുള്ള റോഡിലാണ് നിരന്തരം അപകടം ഉണ്ടാകുന്നത് . ഈ മേഖലയിൽ ഏഴോളം മുന്നറിയിപ്പ് ബോർഡുകളാണ് ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ഇരിട്ടി എസ് ഐ ദിനേശൻ കൊതേരി ജനമൈത്രി ബീറ്റ് ഓഫീസർമാരായ സി. പ്രിയേഷ്, ജോഷി സെബാസ്ററ്യൻ , സിവിൽ പോലീസ് ഓഫീസർ നിധീഷ് തുടങ്ങിയവർ നേതൃത്വം നൽകി. വാഹനങ്ങളുടെ അമിതവേഗത കണ്ടെത്താൻ ക്യാമറ ഉൾപ്പെടെ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എസ്ഐ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha