കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു. കുട്ടിയുടെ ആദ്യ സ്രവ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.
കുട്ടിയുമായി അടുത്ത് ഇടപെട്ട ആര്‍ക്കും രോഗലക്ഷണമില്ല. ഇന്നലെ രാതിതന്നെ ഉന്നതതലയോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയാറാക്കി. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി. ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് ചികിത്സയിലിരുന്ന 12 വയസുകാരന്‍ മരിച്ചത്. കുട്ടിയെ രോഗ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബുധനാഴ്ചയായിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു