ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് വീട്ടമ്മ മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാക്കയങ്ങാട് ഊർപ്പാലിൽ പാൽ കൊണ്ടുവരുന്ന ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് പാൽ വാങ്ങാനെത്തിയ വീട്ടമ്മ മരിച്ചു. ഊർപ്പാൽ സ്വദേശി ആശാരി ബൈജുവിന്റെ ഭാര്യ സജിനിയാണ് മരിച്ചത്. ഊർപ്പാൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി ഇന്ന് പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം വിട്ട മിനിലോറി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കെ.പി.ബാബു, സ്മിത എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha