കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 11 September 2021

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചു


പറവൂര്‍:പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍. പരവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് അടുത്താണ് നാടിനെ ഞെട്ടിച്ച സംഭവം. മില്‍സ് റോഡില്‍ വട്ടപ്പറമ്പത്ത് വീട്ടില്‍ സുനില്‍(38), ഭാര്യ കൃഷ്ണേന്തു(30), മൂന്നരവയസുകാരന്‍ മകന്‍ അരവ് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ 2 ഫാനുകളില്‍ തൂങ്ങി മരിച്ച നിലയിലാണ് സുനിലിന്റെയും ഭാര്യയുടെയും മൃതദേഹം കാണപ്പെട്ടത്. ആരവ് കൃഷ്ണയുടെ മൃതദേഹം കട്ടിലിലുമാണ് കാണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാലോടെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടത്.

ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുമ്പോഴും മരണകാരണം എന്താണെന്ന് തേടുകയാണ് പോലീസ്. മൂന്നരവയസുകാരന്‍ കുഞ്ഞിന്റെ കഴുത്തില്‍ കരുവാളിച്ച പാടുണ്ട്. ഇന്ന് കളമശ്ശേരി മെഡികല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അബൂദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു സുനില്‍. കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ വന്നതിന് ശേഷം തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധികളോ, കുടുംബ പ്രശ്നങ്ങളോ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog