സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ‍ തലത്തിൽ അഴിച്ചുപണി, നാല് ജില്ലകളിൽ കളക്ടർമാർക്കും മാറ്റം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 2 September 2021

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ‍ തലത്തിൽ അഴിച്ചുപണി, നാല് ജില്ലകളിൽ കളക്ടർമാർക്കും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ടി വി അനുപമ പട്ടിക വർഗ വകുപ്പ് ഡയറക്ടറാകും. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുള്ളയെ ജി എസ് ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും, അബ്ദുള്‍ നാസറാണ് പുതിയ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ. ജില്ലാ കളക്ടർമാക്കും മാറ്റമുണ്ട്.
മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്ടർമാരെ മാറ്റി. കണ്ണൂർ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ് ചന്ദ്രശേഖർ ആണ് പുതിയ കണ്ണൂർ കളക്ടർ. മലപ്പുറം കളക്ടർ ഗോപാലകൃഷ്ണൻ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും പകരം വി ആർ പ്രേംകുമാർ മലപ്പുറത്തെത്തും. 
വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും പകരം എ ഗീത വയനാട് ജില്ലാ കളക്ടറാകും. അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കളക്ടർ അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കി. പകരം അപ് സാന പർവീൻ കൊല്ലം കളക്ടറാകും. 
 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog