കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ഗേറ്റ് തലയിൽ വീണു; മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ∙ വീടിന്റെ ഗേറ്റ് തലയിൽ വീണു മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. മട്ടന്നൂർ ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെയും ആയിഷയുടെയും മകൻ ഹൈദറാണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. 

അയൽ വീട്ടിലെ ഗേറ്റിനു സമീപം കൂട്ടുകാരോടൊത്തു കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ഇന്നു പുലർച്ചെ മരിച്ചു. സ്ലൈഡിങ് ഗേറ്റ് അബദ്ധത്തിൽ തെന്നി കുട്ടിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. ദുബായിലുള്ള കുഞ്ഞിന്റെ പിതാവു നാട്ടിലെത്തിയ ശേഷം കബറടക്കം നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha