കേളകത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം: കൊട്ടിയൂർ ഒറ്റപ്ലാവ് സ്വദേശിക്ക് ഗുരുതര പരിക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 4 September 2021

കേളകത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം: കൊട്ടിയൂർ ഒറ്റപ്ലാവ് സ്വദേശിക്ക് ഗുരുതര പരിക്ക്


കേളകം: ഇല്ലിമുക്കിൽ ശനിയാഴ്ച്ച രാത്രി ഏഴരയോടെയുണ്ടായ വാഹനാപകടത്തിൽ കൊട്ടിയൂർ – ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരൻ വീട്ടിൽ അജേഷ് (36 ) ന് ഗുരുതരമായി പരിക്കേറ്റു.കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ അജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെട്ട്യാംപറമ്പിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിപോകും വഴി അജീഷ് സഞ്ചരിച്ച ബൈക്ക് അമിത വേഗതയിലെത്തിയ ടിപ്പർ ലോറി തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് അപകടസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. അപകടം നടന്ന ഉടൻ ഓടിയെത്തിയ നാട്ടുകാരാണ് അജീഷിനെ ആശുപത്രിയിലെത്തിച്ചത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog