കെ.എ.ടി.എഫ് ഇരിക്കൂർ എഇഒ ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കെ.എ.ടി.എഫ് ഇരിക്കൂർ എഇഒ ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി



ഇരിക്കൂർ: അറബി ഭാഷയോടുള്ള കേന്ദ്രസർക്കാർ നിലപാടിനെതിരെ യും അധ്യാപകരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിക്കുന്നതിന് വേണ്ടിയും  
കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ ഇരിക്കൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നിൽ ധർണ്ണയും അവകാശ പത്രിക സമർപ്പണം നടത്തി. സംസ്ഥാനത്തുടനീളമുള്ള എഇഒ,ഡിഇഒ ഓഫീസുകൾക്ക് മുന്നിൽ കെ എ ടി എഫ് നടത്തുന്ന ധർണയുടെ ഭാഗമായിട്ടാണ് ഇരിക്കൂർ ഓഫീസിനുമുന്നിൽ ധർണ നടത്തിയത്. സർവീസിലിരിക്കുന്ന അധ്യാപകരെ കെ-ടെറ്റ് പരീക്ഷയിൽ നിന്നുംഒഴിവാക്കുക, പ്രകടനപത്രികയിലെ വാഗ്ദാനമായ അറബിക് സർവകലാശാല സ്ഥാപിക്കുക, എൻപിഎസ് ഒഴിവാക്കുക, പാർട്ട് ടൈം അധ്യാപകർക്ക് പിഎഫ് അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ കരട് പട്ടികയിൽ നിന്ന് അറബി ഭാഷയെ ഒഴിവാക്കിയ കേന്ദ്ര നടപടി പുനഃപരിശോധിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രകടനക്കാർ ഉന്നയിച്ചത്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള അവകാശപത്രിക എഇഒ ഓഫീസർക്ക് വേണ്ടി സീനിയർ ക്ലർക്ക് ടോമിൻ ആലക്കോട് ഏറ്റുവാങ്ങി.





     ഇരിക്കൂർ എഇഒ ഓഫീസ് പരിസരത്ത് വെച്ച് നടന്ന ധർണ്ണ

കെ എ ടി എഫ് ഇരിക്കൂർ ഉപജില്ല വൈസ് പ്രസിഡണ്ട് മുഹമ്മദ്‌ റഫീഖ് നിസാമിയുടെ അധ്യക്ഷതയിൽ 

ഇരിക്കൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ സി കെ മുഹമ്മദ്‌ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

കെഎടിഎഫ് ജില്ലാ ട്രെഷറർ കെ പി ശറഫുദ്ധീൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ.എ.ടി.എഫ് ഇരിക്കൂർ ഉപജില്ലാ ജനറൽ സിക്രട്ടറി 

സി എം ഉമർ മാസ്റ്റർ, സബ്ജില്ലാ നേതാക്കളായ സയ്യിദ് ഹസ്ബുള്ള മാസ്റ്റർ, ഇബ്രാഹിം ചെങ്ങളായി, നൗഷാദ് മാസ്റ്റർ, വനിതാ വിംഗ് ചെയർപേർസൻ ഫാത്തിമ ടീച്ചർ, സുനൈസ്‌ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. 

അസ്‌ലം മാസ്റ്റർ ഇരിക്കൂർ,മുഹമ്മദ്‌ മാസ്റ്റർ പെരുമ്പള്ളി, യൂനുസ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ, നസീമ ടീച്ചർ, സയനാസ് ടീച്ചർ, ഹസീന ടീച്ചർ, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha