ഇ .ഡി അനുകൂല പരാമര്‍ശം: ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു; പൂരത്തിന്റെ വെടിക്കെട്ട് കാരാത്തോട്ട് തുടങ്ങുമെന്ന് ലീഗിന് ജലീന്റെ മറുപടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 9 September 2021

ഇ .ഡി അനുകൂല പരാമര്‍ശം: ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു; പൂരത്തിന്റെ വെടിക്കെട്ട് കാരാത്തോട്ട് തുടങ്ങുമെന്ന് ലീഗിന് ജലീന്റെ മറുപടി

ഇ .ഡി അനുകൂല പരാമര്‍ശം: ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു; പൂരത്തിന്റെ വെടിക്കെട്ട് കാരാത്തോട്ട് തുടങ്ങുമെന്ന് ലീഗിന് ജലീന്റെ മറുപടി

എ.ആര്‍ നഗറിലെ പൂരത്തിന്റെ വെടിക്കെട്ട് കാരാത്തോട്ട് തുടങ്ങുമെന്നും തീയണയ്ക്കാന്‍ തിരുരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും ജലീല്‍

pinarayi vijayan, k.t jaleel

തിരുവനന്തപുരം: എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരണമെന്ന കെ.ടി ജലീലിന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. ജലീലിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അതൃപ്തി പ്രകടിപ്പിച്ചത്. പരാമര്‍ശത്തിന് ഇടയാക്കിയ സാഹചര്യം ജലീല്‍ വിശദീകരിച്ചു. ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീല്‍ വ്യക്തമാക്കി.

സഹകരണ ബാങ്കുകളില്‍ ഇ.ഡി അന്വേഷണം സി.പി.എം നിലപാടിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമരന്തി നിര്‍ദേശിച്ചു.

എ.ആര്‍ നഗര്‍ വിഷയത്തില്‍ നേരത്തെ ജലീലിനെ മുഖ്യമന്ത്രി തള്ളിപ്പറയുക മാത്രമല്ല, നിലപാടിനെ പത്രസമ്മേളനത്തില്‍ പരിഹസിക്കുകയും ചെയ്തിരുന്നു. ജലീലിന്റെ പ്രസ്താവന സഹകരണ മന്ത്രി വി.എന്‍ വാസവനും സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും തള്ളിക്കളഞ്ഞിരുന്നു. ജലീലിനെ സി.പി.എം തള്ളിപ്പറഞ്ഞിട്ടില്ലെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, എ.ആര്‍ നഗറില്‍ പോരാട്ടം തുടരുമെന്ന് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 2006ല്‍ ഫലം കണ്ടുവെങ്കില്‍ 2021ലെ പോരാട്ടവും ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. എ.ആര്‍ നഗറിലെ പൂരത്തിന്റെ വെടിക്കെട്ട് കാരാത്തോട്ട് തുടങ്ങുമെന്നും തീയണയ്ക്കാന്‍ തിരുരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും ജലീല്‍ പറയുന്നു.

'എ.ആര്‍ നഗര്‍ പൂരം: ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള ഇടപെടലിനാല്‍ വളാഞ്ചേരി നിലയത്തില്‍ നിന്നുള്ള വെടിക്കെട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു'എന്ന ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ജലീലിന്റെ മറുപടി.

ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങള്‍ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ല്‍ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. 'ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്‌തേനെ' എന്ന വരികള്‍ എത്ര പ്രസക്തം!
ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.

AR നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും! മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇമേജായി കൊടുത്തിരിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog