ബി ദ വാരിയർ’ ക്യാമ്പയിന് തുടക്കം; ഭയപ്പെട്ട രീതിയിലുള്ള കോവിഡ് വർധന ഉണ്ടായില്ല - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 4 September 2021

ബി ദ വാരിയർ’ ക്യാമ്പയിന് തുടക്കം; ഭയപ്പെട്ട രീതിയിലുള്ള കോവിഡ് വർധന ഉണ്ടായില്ല


കോവിഡ് മൂന്നാംഘട്ട പ്രതിരോധത്തിനുള്ള ‘ബി ദ് വാരിയർ’ ക്യാമ്പയിന് മുഖ്യമന്ത്രി തുടക്കമിട്ടു. നമുക്ക് എല്ലാവർക്കും കോവിഡ് പ്രതിരോധ പോരാളികളാവാം എന്നതാണ് ക്യാമ്പയിനിന്റ അടിസ്ഥാന സന്ദേശം.

അതേസമയം ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഭയപ്പെട്ടതുപോലുള്ള വർധനവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേസുകളുടെ എണ്ണം 33,000 കഴിഞ്ഞിട്ടില്ല. ആശുപത്രികളിൽ അഡ്മിറ്റായവരുടെ എണ്ണവും വർധിച്ചില്ല. വാക്സിനേഷൻ എടുത്തവരിൽ ചിലർക്കു രോഗബാധ ഉണ്ടാകുന്നുണ്ടെങ്കിലും രോഗം ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്.

വാക്സീൻ എടുത്തവരിൽ വലിയ രീതിയിൽ മരണം ഉണ്ടാകുന്നില്ല. വാക്സിനേഷൻ എടുത്തവർക്കു രോഗം വരികയാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായാധിക്യമുള്ളവരാണു കൂടുതലും കോവിഡ് ബാധിച്ചു മരിച്ചത്. പ്രായം ചെന്നവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും എത്രയും വേഗം വാക്സീൻ സ്വീകരിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog