കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് ഇനി ആധാര്‍ കാര്‍ഡും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Sunday, 5 September 2021

കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് ഇനി ആധാര്‍ കാര്‍ഡും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധംബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്ന് ഉത്തരവ്. ഉഡുപ്പി ഡെപ്പ്യുട്ടി കമ്മീഷണറാണ് ഉത്തരവിറക്കിയത്.

കേരളത്തില്‍ നിന്നും വരുന്നവര്‍ ക്ഷേത്രത്തിനുളളില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ഫിക്കറ്റും നിര്‍ബമന്ധമാക്കി. ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫിസര്‍ പി.ബി. മഹേഷാണ് വ്യക്തമാക്കിയത്. പുതിയ ഉത്തരവുണ്ടാകുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നും അറിയിച്ചു.

ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം.ചെക്ക്പോസ്റ്റുകളിലും കര്‍ശന പരിശോധന നടത്തുന്നുണ്ട്.ആധാര്‍ കാര്‍ഡ് പരിശോധനയ്‌ക്ക് പുറമേ ഭക്തതരുടെ ഫോണ്‍ നമ്ബരും ശേഖരിക്കും. ക്ഷേത്രവളപ്പില്‍ മാസ്‌ക് ധരിക്കുകയും സാമുഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് മാനേജ്‌മെന്‍റ് നിര്‍ദേശിച്ചു.

കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ഈ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog