പേരാവൂര്‍ മുരിങ്ങോടിയില്‍ കാറില്‍ കടത്തുകയായിരുന്ന ഒരുകിലോ കഞ്ചാവുമായി ഉളിയില്‍ സ്വദേശി പേരാവൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 13 September 2021

പേരാവൂര്‍ മുരിങ്ങോടിയില്‍ കാറില്‍ കടത്തുകയായിരുന്ന ഒരുകിലോ കഞ്ചാവുമായി ഉളിയില്‍ സ്വദേശി പേരാവൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.

ഇരിട്ടി : പേരാവൂര്‍ മുരിങ്ങോടിയില്‍ കാറില്‍ കടത്തുകയായിരുന്ന ഒരുകിലോ കഞ്ചാവുമായി ഉളിയില്‍ സ്വദേശി പേരാവൂര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.
ഉളിയില്‍ സ്വദേശി പി. നജീബ് (36 ) നെയാണ് പേരാവൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയിലാത്ത് അറസ്റ്റ് ചെയ്തത്.
യുവാവ് സഞ്ചരിച്ച മാരുതി എസ്റ്റീം കാറില്‍ നിന്നും ഒരുകിലോ 200 ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാവൂര്‍ മുരിങ്ങോടിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നജീബ് കഞ്ചാവ് സഹിതം പിടിയിലാകുന്നത്.

ചില്ലറവിപണിയില്‍ ഒന്നര ലക്ഷം രൂപയ്ക്കു മുകളില്‍ ഇതിന് വിലവരും . മലയോര മേഖലയിലെ കഞ്ചാവ് മൊത്ത , ചില്ലറ വിതരണക്കാരിലെ പ്രധാന കണ്ണിയാണ് ഇയാള്‍ എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കര്‍ണ്ണാടകം അടക്കമുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത്. വഴിയോര കച്ചവടസ്ഥാപങ്ങളും മറ്റുമാണ് ഇത് വിറ്റഴിക്കുന്ന വിതരണ ശൃംഖലകള്‍ .
ഇതിനുമുന്‍പും ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് കേസുകള്‍ എടുത്തിട്ടുണ്ട് . ഒട്ടനവധി പോലീസ് കേസുകളില്‍ പ്രതിയുമാണ് . യുവാക്കളെ ലക്ഷ്യമിട്ട് കഞ്ചാവ് എത്തിച്ച്‌ വിതരണം ചെയ്യുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog