കണ്ണൂര്‍ മുസ്ലീം ലീഗ് ഓഫീസില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം, വിജിലൻസ് കേസിൽ പെട്ട ഭാരവാഹികളെ പ്രവർത്തകർ തടഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 കണ്ണൂര്‍ മുസ്ലീം ലീഗ് ഓഫീസില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം, വിജിലൻസ് കേസിൽ പെട്ട ഭാരവാഹികളെ പ്രവർത്തകർ തടഞ്ഞു


കണ്ണൂര്‍: വിജിലന്‍സ് കേസില്‍പ്പെട്ട പാര്‍ട്ടി ഭാരവാഹികള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി നേതാക്കളെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു

അഴിമതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദള്‍ കരീം ചേലേരി ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേതാക്കളെ തട‌ഞ്ഞുവച്ചത്. മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ യോഗം നടക്കുന്നതിനിടെയാണ് പ്രതിഷേധം

അന്‍പതോളം യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തിയാണ് ഭാരവാഹികളുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. സ്ഥലത്ത് ഒന്നര മണിക്കൂറോളം സംഘര്‍ഷവസ്ഥ നിലനിന്നു. തളിപ്പറമ്ബില്‍ ലീഗ് കമ്മറ്റി മരവിപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. പരാതി അനുഭാവപൂര്‍വ്വം ചര്‍ച്ച ചെയ്യാമെന്ന് ജില്ലാ പ്രസിഡണ്ട് എഴുതി നല്‍കിയതിന് തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha