കിളിയന്തറയിലെ കാലിപരിശോധനാ ചെക്‌പോസ്റ്റ് ഉദ്ഘാടനം നാളെ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 2 September 2021

കിളിയന്തറയിലെ കാലിപരിശോധനാ ചെക്‌പോസ്റ്റ് ഉദ്ഘാടനം നാളെ


ഇരിട്ടി: കിളിയന്തറയിൽ നിർമിച്ച കാലിവസന്തരോഗ നിർമാർജന പരിശോധനാകേന്ദ്രം (ചെക്‌പോസ്റ്റ്) മന്ദിരം വെള്ളിയാഴ്ച ഒന്നിന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. കെ.സുധാകരൻ എം.പി. മുഖ്യാതിഥിയായിരിക്കും. ജന്തുജന്യരോഗങ്ങൾ എന്ന വിഷയത്തിൽ സെമിനാറും നടക്കും.

മൃഗസംരക്ഷണവകുപ്പിനു കീഴിൽ 1965-ൽ തുടങ്ങിയ ഇരിട്ടി ആർ.പി. ചെക്‌പോസ്റ്റിന് 12.5 ലക്ഷം രൂപ ചെലവിൽ പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടമാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ ഗെയിംസിന്‌ ഉപയോഗിച്ച കെട്ടിടം പൊളിച്ച് കിളിയന്തറയിലെത്തിച്ച് ഭേദഗതികളോടെ പുനർ നിർമിക്കുകയായിരുന്നു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പക്ഷിമൃഗാദികളെ രോഗവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ചെക്‌പോസ്റ്റിൽചെയ്യുന്നത്. രോഗാവസ്ഥയിലുള്ളവയെ തിരിച്ചയക്കും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog