
പാലക്കാട് : പാചകവാതക വിലവർദ്ധനവിനെതിരെ വേറിട്ട സമരവുമായി വധുവരന്മാർ.യൂത്ത് കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് തിരുവാലത്തൂരും കെഎസ്‌യു മലമ്പുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശ്രുതിയും ആണ് വിവാഹ പന്തലിൽ നിന്നും നേരെ സമരപ്പന്തലിലേക്ക് എത്തിയത്.സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് അടുപ്പ് കൂട്ടിയാണ് ഇന്ധനവില വർദ്ധനവിനെതിരെ സമരം ചെയ്തത്. കെഎസ്‌യു ജില്ല പ്രസിഡന്റ് കെ എസ് ജയഘോഷ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, കെഎസ്‌യു ജില്ലാ ഭാരവാഹികളായ അജാസ് കുഴൽമന്ദം,ഗൗജ വിജയകുമാർ,ശ്യാം ദേവദാസ്,നിഖിൽ കണ്ണാടി, ആദർശ് മുക്കട,വിപിൻ ഗൗതം,ഷിഫാന,അജയൻ, ബാദുഷ എന്നിവർ നേതൃത്വം നൽകി.

No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു